Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FranceFootball

ഫ്രാ​ൻ​സി​നെ ക​ളി​പ​ഠി​പ്പി​ക്കാ​ൻ സി​ദാ​ൻ എ​ത്തു​ന്നു; ക​രാ​ർ 2030 വ​രെ

പാ​രി​സ്: ഫ്രാ​ൻ​സ് ദേ​ശീ​യ ഫു​ട്ബോ​ൾ ടീ​മി​ന്‍റെ പു​തി​യ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി ഇ​തി​ഹാ​സ താ​രം സി​ന​ദി​ൻ സി​ദാ​നെ നി​യ​മി​ച്ചു. 2030 വ​രെ​യാ​ണ് നി​യ​മ​ന​മെ​ന്നും യൂ​റോ 2028, 2030 ഫി​ഫ ലോ​ക​ക​പ്പ് ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ സി​ദാ​ന്‍റെ ത​ന്ത്ര​ങ്ങ​ൾ​ക്ക് കീ​ഴി​ലാ​വും ടീം ​ഇ​റ​ങ്ങു​ക​യെ​ന്ന് ഫ്ര​ഞ്ച് ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

ലോ​ക​ക​പ്പ് പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ ദീ​ദി​യ​ർ ദെ​ഷാം​പ്‌​സ് പ​രി​ശീ​ല​ക സ്ഥാ​നം ഒ​ഴി​ഞ്ഞ​തോ​ടെ​യാ​ണ് സി​ദാ​ൻ ഫ്രാ​ൻ​സി​ന്‍റെ പ​രി​ശീ​ല​ക ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന​ത്. 2018 ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​യ ഫ്രാ​ൻ​സി​ന് 2026 ലോ​ക​ക​പ്പി​ൽ പ്ര​തീ​ക്ഷി​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​നാ​യി​രു​ന്നി​ല്ല. സെ​മി​ഫൈ​ന​ലി​ൽ സ്പെ​യി​നോ​ട് തോ​റ്റ ഫ്രാ​ൻ​സ് മൂ​ന്നാം സ്ഥാ​ന​ത്തി​നാ​യു​ള്ള മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നോ​ടും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ഫ്ര​ഞ്ച് ദേ​ശീ​യ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​തി​ലെ സ​ന്തോ​ഷ​വും ആ​വേ​ശ​വും സി​ദാ​ൻ പ​ങ്കു​വെ​ച്ചു. റ​യ​ൽ മാ​ഡ്രി​ഡ് വി​ട്ട​തി​ന് ശേ​ഷം മ​റ്റു പ​ല വ​മ്പ​ൻ ക്ല​ബു​ക​ളു​ടെ​യും ക്ഷ​ണം ഇ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. ഫ്രാ​ൻ​സ് ദേ​ശീ​യ ടീ​മി​നേ​ക്കാ​ൾ വ​ലി​യ നേ​ട്ട​മൊ​ന്നു​മി​ല്ലെ​ന്ന് താ​ൻ പ​ല​പ്പോ​ഴും പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും പ​രി​ശീ​ല​ക​നാ​കാ​ൻ സാ​ധി​ച്ച​തി​ൽ വ​ലി​യ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫ്ര​ഞ്ച് ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ഡി​യാ​ലോ​യ്ക്കും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​ക്കും ന​ൽ​കി​യ വി​ശ്വാ​സ​ത്തി​ന് ന​ന്ദി അ​റി​യി​ച്ച സി​ദാ​ൻ, ദീ​ദി​യ​ർ ദെ​ഷാം​പ്‌​സി​ന്‍റെ 14 വ​ർ​ഷ​ത്തെ സേ​വ​ന​ത്തെ​യും അ​ഭി​ന​ന്ദി​ച്ചു. ക​ളി​ക്കാ​ര​നെ​ന്ന നി​ല​യി​ൽ 1998ൽ ​ഫ്രാ​ൻ​സി​ന് ലോ​ക​ക​പ്പ് നേ​ടി​ത്ത​രു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച സി​ദാ​ൻ 2006ൽ ​ടീ​മി​നെ ഫൈ​ന​ലി​ലെ​ത്തി​ച്ചു.

Latest News

Corehub Up